കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ചെളിയിൽ കാൽ കുടുങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം നേമം വെള്ളയാണിയിലാണ് സംഭവം. പറക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. നേമം നല്ലാണിക്കൽ കടവീട്ടിൽ നജീ- മെഹർ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (15), നല്ലാണിക്കൽ ഷഫീഖ് മൻസിലിൽ ഷഫീഖ് – റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. സമീപ വീടുകളിലുള്ളവരാണ് ഇരുവരും.
വൈകീട്ട് അഞ്ച് മണിയോടെയാണ് സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി പറക്കോട് കുളത്തിൽ എത്തിയത്. കുളത്തിൻ്റെ നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. രണ്ട് ദിവസമായി പെയ്ത മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരുന്നു. കുളത്തിനുള്ളിൽ ഉണ്ടായിരുന്ന കിണറിലെ ചെളിയിൽ കാല്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കുളത്തിനുള്ളിലെ കിണറിൻ്റെ ആഴവും ചെളിയുടെ അളവിനെ കുറിച്ച് അറിവില്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സ് സ്കൂബാ ടീം എത്തിയാണ് രണ്ട് പേരെയും പുറത്തെടുത്തത്.
ഉടൻ ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് കുട്ടികളും മരിച്ചിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് പേരും നേമം വിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. നാസിലയാണ് മുഹമ്മദ് ബിലാലിൻ്റെ സഹോദരി. നൈസാനയാണ് മുഹമ്മദ് ഇഗ്സാൻ്റെ സഹോദരി.
ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ…
കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ…
തിരുവനന്തപുരം: എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ…
ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ വിജയനഗര ജില്ലയിലെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിൽ കോളേജ് അധ്യാപകനായ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാ സമാഹാരമായ 'ഗോഡ്സ് ഓൺ…
ബെംഗളൂരു: കേരളത്തിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവമടക്കമുള്ള കേസുകളിലെ അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയുടെ…