ന്യൂഡൽഹി: ഇന്ത്യൻ താരം ഡി. ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യൻഷിപ്പിനെതിരായ ആരോപണങ്ങൾ തള്ളി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ). ഗുകേഷിന്റെ ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഫിഡെയുടെ പ്രതികരണം.
ചൈനീസ് താരം ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം നേടിയിരുന്നത്. അവസാന റൗണ്ടിൽ ലിറന്റെ നീക്കങ്ങൾ സംശയാസ്പദമാണെന്നും ഇതേ കുറിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിദെ) അന്വേഷണം നടത്തണമെന്നും റഷ്യൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ആന്ദ്രേ ഫിലറ്റോവ് ആവശ്യപ്പെട്ടിരുന്നു.
ഫൈനൽ റൗണ്ടിലെ കളിയുടെ ഫലം പ്രൊഫഷണലുകളിലും ചെസ് ആരാധകരിലും അമ്പരപ്പുണ്ടാക്കി. നിർണായക മത്സരത്തിൽ ചൈനീസ് താരം നടത്തിയ പിഴവുകൾ ഒരു സാധാരണ കളിക്കാരന് പോലും പറ്റാത്തവയാണ്.
ചൈനീസ് താരം ബോധപൂർവ്വം തോറ്റുകൊടുത്തതാണെന്ന് തോന്നുന്നു. അതുകൊണ്ട് ഈ മത്സരത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ നിലവിൽ അത്തരത്തിലൊരു സാധ്യത കണക്കിലെടുത്തിട്ടില്ലെന്നും, ആരോപണങ്ങൾ വ്യക്തമായി അന്വേഷിക്കുമെന്നും ഫിഡെ അറിയിച്ചു.
TAGS: NATIONAL | CHESS
SUMMARY: FIDE rubbishes claims of Ding Liren losing to D Gukesh on purpose at World Chess Championship
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…