ന്യൂഡൽഹി: സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിന്റൺ 2024 കിരീടം നേടി ഇന്ത്യയുടെ പിവി സിന്ധു. രണ്ട് വർഷത്തെ കിരീട വരൾച്ചയ്‌ക്കൊടുവിലാണ് പുതിയ നേട്ടം. രണ്ട് തവണ ഒളിമ്പിക് ജേതാവായ സിന്ധു ഫൈനലിൽ ചൈനയുടെ ലുവോ യു വുവിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-14, 21-16) പരാജയപ്പെടുത്തിയത്. പുതിയ ജയത്തോടെ സിന്ധു തന്റെ മൂന്നാം സയ്യിദ് മോദി ഇൻ്റർനാഷണൽ കിരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിന്ധു, ആദ്യ ഗെയിം 21-14 എന്ന മാർജിനിൽ അനായാസം ജയിച്ചു. രണ്ടാം ഗെയിമിൽ ഒരുവേള യു വു സമനില പിടിച്ചെങ്കിലും ജയം സിന്ധുവിനൊപ്പമായിരുന്നു. 2022 ജൂലൈയിൽ നേടിയ സിംഗപ്പൂർ ഓപ്പണിന് ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീടമാണിത്.
2024 ൽ 14 ടൂർണമെന്റുകളിൽ കളിച്ച സിന്ധു രണ്ടാം തവണ മാത്രമാണ് ഫൈനൽ കളിച്ചത്. പാരിസ് ഒളിമ്പിക്സിൽ പ്രീക്വാർട്ടറിൽ സിന്ധു പുറത്തായിരുന്നു. മലേഷ്യ മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ ചൈനയുടെ ഷി യി വാങിനോടും പരാജയപ്പെട്ടിരുന്നു.
TAGS: SPORTS | BADMINTON
SUMMARY: PV Sindhu ends title drought, Wins Syed Modi International women’s singles crown
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില് സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…
പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…