Categories: NATIONALTOP NEWS

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്.

മാഡെദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബന്ദേപര-കൊറന്‍ജേദ് ഗ്രാമങ്ങള്‍ക്കിടയിലായുള്ള വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് വെളിപ്പെടുത്തി. കഴിഞ്ഞ മാസം 12ന് ബിജാപുര്‍ ജില്ലയില്‍ തന്നെയുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് നക്‌സലൈറ്റുകളെ സൈന്യം വധിച്ചിരുന്നു.

TAGS : CHATTISGARH
SUMMARY : Clash in Chhattisgarh; Security forces killed 12 Naxalites

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

23 minutes ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

35 minutes ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

40 minutes ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

52 minutes ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

58 minutes ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

1 hour ago