Categories: NATIONALTOP NEWS

ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ, സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: ഛത്തിസ്ഗഢില്‍  രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജാപുരില്‍ 26 മാവോയിസ്റ്റുകളെയാണ് സൈന്യം വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ ഒരു ജില്ലാ റിസര്‍വ് ഗാര്‍ഡ് സൈനികനും കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

കാന്‍കര്‍, നാരായണ്‍പുര്‍ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നാലു മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. ബിജാപുര്‍, ദന്തേവാഡ വനാതിര്‍ത്തിയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

മാവോയിസ്റ്റുകളിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു. രണ്ടിടങ്ങളിൽ നിന്നായി എ.കെ. 47നും സെമി ഓട്ടോമാറ്റിക് റൈഫിളുകളും അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. ഛത്തീസ്‌ഗഡിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാൻ അവസരം നൽകിയിട്ടും തയ്യാറാകാത്ത മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടി തുടരുമെന്നും അമിത് ഷാ അറിയിച്ചു. നക്‌സല്‍ വിമുക്ത ഭാരത് അഭിയാന്‍ ലക്ഷ്യം വച്ചുള്ള നീക്കത്തില്‍ മറ്റൊരു വലിയ വിജയമാണ് സൈന്യം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 31-നു മുമ്പ് രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
<BR>
TAGS : CHATTISGARH | MAOIST ENCOUNTER
SUMMARY : Encounter at two places in Chhattisgarh, security forces killed 30 Maoists

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

6 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

7 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

7 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

8 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

8 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

9 hours ago