റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വീരമൃത്യു വരിച്ചു. പോലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്‌ട് റിസർവ്വ് ഗാർഡ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്നു കാരം ആണ് വീരമൃത്യു വരിച്ചത്.
നക്സലുകള്‍ ഒളിച്ചുതാമസിക്കുന്ന അബുജ്മാർ വനമേഖലയില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. ഇന്നലെ വൈകിട്ട് മുതലാണ് അതിർത്തി സുരക്ഷാ സേനയുടെ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്. സിആർപിഎഫ് സംഘങ്ങളെ കൂടാതെ നാരായണ്‍പൂർ, ദന്തേവാഡ, ജഗദർപൂർ, കൊണ്ടഗൻ ജില്ലകളിലെ പൊലീസ് സംഘങ്ങളും ഓപ്പറേഷന്റെ ഭാഗമായി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്.
സേനാംഗങ്ങളെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഓപ്പറേഷനില്‍ വെടിക്കോപ്പുകളും മാരകായുധങ്ങളും കണ്ടെടുത്തു. പോലീസിലെ ഡിസ്ട്രിക്‌ട് റിസർവ്വ് ഗാർഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു. വനമേഖലകള്‍ കേന്ദ്രീകരിച്ച് ഭീകരർ തമ്ബടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ.
TAGS : CHATTISGARH | ARMY
SUMMARY : Clash in Chhattisgarh; Four terrorists killed, jawan martyred
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…