Categories: NATIONALTOP NEWS

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ കൂടി വധിച്ച്‌ സുരക്ഷാസേന

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട തുടർന്ന് സുരക്ഷാസേന. ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരില്‍ നിന്നും എ കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.

ഇന്നലെ ഒഡീഷ അതിര്‍ത്തിയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. ഒരു കോടി രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ ചലപതി ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

ഛത്തിസ്ഗഢ്-ഒഡീഷ അതിര്‍ത്തിക്കു സമീപത്തെ ഗരിയാബന്ദ് ജില്ലയിലുള്ള കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലാണ് ഇന്നലത്തെ ഏറ്റുമുട്ടല്‍ നടന്നത്. ഗരിയാബന്ദ് ജില്ലാ പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി ആര്‍ പി എഫ്), കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്ര), ഒഡീഷ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ് ഒ ജി) എന്നിവ ഓപറേഷനില്‍ പങ്കെടുത്തിരുന്നു.

TAGS : LATEST NEWS
SUMMARY : Security forces killed two more Maoists in Chhattisgarh

Savre Digital

Recent Posts

ഹരിയാനയില്‍ വ്യാപക വോട്ടുകൊള്ള; വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…

13 minutes ago

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കുമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…

47 minutes ago

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ദുല്‍ഖറടക്കം 3 പേര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…

2 hours ago

ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…

3 hours ago

കണ്ണൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…

5 hours ago