Categories: NATIONALTOP NEWS

ഛത്തീസ്ഗഢിലുണ്ടായ ഐ.ഇ.ഡി സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ഐ.ഇ.ഡി. സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ നാല് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നക്സല്‍ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്ഫോടനം. പരുക്കേറ്റ ജവാന്മാർ നിലവില്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

TAGS : CHATTISGARH | SOLDIER | DEATH
SUMMARY : IED blast in Chhattisgarh; Two soldiers martyred

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

44 minutes ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

2 hours ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

2 hours ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

2 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; രണ്ടു ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…

3 hours ago

മകന് ജയിലിൽ കഞ്ചാവ് എത്തിച്ച് നൽകുന്നതിനിടയിൽ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ…

3 hours ago