റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിലെ വനമേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പൂജാരി കങ്കര്‍ വനത്തില്‍വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിലെ നക്‌സല്‍ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുട്ടലുണ്ടായത്.
മേഖലയില്‍ പോലീസ് സംഘവുമുണ്ടായിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടെന്നും സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഈ ആഴ്ച ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ അടക്കം 13 നക്സലുകളാണ് കൊല്ലപ്പെട്ടത്.
The post ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടു appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…