ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ സുരക്ഷാ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തെക്കന്‍ അബുജ്മാദിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സുമാണ് ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയത്.
മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തിരച്ചിലിനിനടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി.
TAGS : CHATTISGARH | MAOIST
SUMMARY : Clash in Chhattisgarh; Seven Maoists were killed
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…