ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എൻഫോഴേസ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ ഷെയറുകളും 377 കോടി രൂപ മൂല്യം വരുന്ന ഭൂമിയുമാണ് കണ്ടു കെട്ടിയത്.
2011-ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. ഡാല്‍മിയ സിമന്റ്സില്‍ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളാണ് ഇഡി പിടിച്ചെടുത്തത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജഗൻ്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമൻറ്സ്, രഘുറാം സിമൻറ്സ് എന്നീ കമ്പനികളില്‍ ഡാല്‍മിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു.
ഇതിനു പകരമായി ജഗൻ വഴി കഡപ്പയില്‍ 407 ഹെക്ടർ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമൻറ്സിന് കിട്ടിയെന്നായിരുന്നു സിബിഐയും ഇഡിയും കണ്ടെത്തിയത്. വിഷയത്തില്‍ ജഗൻ മോഹൻ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.
TAGS : JAGAN MOHAN REDDY
SUMMARY : A major setback for Jagan Mohan Reddy and Dalmia Cements; ED seizes assets worth around Rs 800 crore
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…