ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന. നിരവധി സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. രാവിലെ പൂഞ്ചിലെ സുരാന്‍കോട്ട് സെക്ടറിലുള്ള ഹരി മരോട്ടെ ഗ്രാമത്തിലാണ് സംഭവം. കരസേനാ ഉദ്യോഗസ്ഥരും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തിയത്.
സ്ഥലത്ത് നിന്ന് അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. കശ്മീര്‍ പോലിസ് മേധാവി വി.കെ. ബിര്‍ദി ചേര്‍ത്ത സുരക്ഷാ യോഗത്തിന് ശേഷമാണ് ഈ നടപടി.
പോലിസ്, ആര്‍മി, ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഎപിഎഫ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാസേന കര്‍ശനമായ നടപടികള്‍ തുടരുകയാണ്. ഏപ്രില്‍ 22ന് നടന്ന ആക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.
TAGS : JAMMU KASHMIR
SUMMARY : Terrorist hideout busted in Jammu and Kashmir’s Poonch; explosives seized
കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…
ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…