ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. 40 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിൽ വിധിയെഴുതുന്നത്. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ എന്നീ അതിർത്തിജില്ലകൾ ഈ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമാണ് അവസാനഘട്ടത്തിലുള്ളത്. 415 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 5060 പോളിംഗ് സ്റ്റേഷനുകളിലായി 39.18 ലക്ഷം വോട്ടർമാരാണ് ഉള്ളത്.
സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ഏഴ് ജില്ലകളിലായി 20000 പോളിംഗ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഉധംപൂർ, ബാരാമുള്ള, കത്വ, കുപ്‌വാര തുടങ്ങിയ നേരത്തെ ഭീകരാക്രമണമുണ്ടായ മേഖലകളിൽ കേന്ദ്ര സായുധ പോലീസ് സേനയെയും ക്വിക്ക് റെസ്പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയ കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആദ്യ ഘട്ടം സെപ്റ്റംബർ 18 നായിരുന്നു. രണ്ടാം ഘട്ടം സെപ്റ്റംബർ 25നായിരുന്നു.
<BR>
TAGS : ELECTION 2024 | JAMMU KASHMIR
SUMMARY : The last phase of voting in Jammu and Kashmir today
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…