Categories: NATIONALTOP NEWS

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗർ സന്ദർശിക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്.

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ശ്രീനഗറില്‍ എത്തുന്നത്. യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കത്വയിലും ദോഡയിലും ഭീകരാക്രമണുണ്ടായി. കശ്മീരിൽ ഒരിടവേളയ്‌ക്ക് ശേഷം ഏറ്റുമുട്ടലുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും നടന്നിരുന്നു.
<BR>
TAGS : JAMMU KASHMIR | ENCOUNTER
SUMMARY : Two terrorists killed in encounter in Jammu and Kashmirs Baramulla

Savre Digital

Recent Posts

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

59 minutes ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

2 hours ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

3 hours ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

4 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

4 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

4 hours ago