Categories: NATIONALTOP NEWS

ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

പതിറ്റാണ്ടിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഐഎം സഖ്യത്തിന് 49 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം. ബിജെപി 29 സീറ്റില്‍ ഒതുങ്ങി. 42 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.

ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയാകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളള പ്രഖ്യാപിച്ചു. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം ആഘോഷിച്ച്‌ നാഷണല്‍ കോണ്‍ഫറൻസ് പ്രവർത്തകർ. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണല്‍ കോണ്‍ഫറൻസ് പ്രവർത്തകർ ശ്രീനഗറില്‍ ആഹ്ലാദം പങ്കുവെച്ചത്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി.

കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടിയപ്പോള്‍, കുല്‍ഗാമില്‍ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ചെങ്കൊടി പാറിച്ചു. ഒറ്റയ്ക്ക് മത്സരിച്ച മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി തകര്‍ന്നടിഞ്ഞു. കന്നിയങ്കത്തിനിറങ്ങിയ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ശ്രീഗുഫ്വാര ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങി. ഡോഡ മണ്ഡലത്തില്‍ മത്സരിച്ച മെഹ് രാജ് മാലിക്കിലൂടെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി.

എന്‍ജിനിയര്‍ റഷീദ് എംപിയുടെ അവാമി ഇത്തിഹാദ് പാര്‍ട്ടിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ഗുലാം നബി ആസാദ് രൂപം നല്‍കിയ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയും തിരിച്ചടി നേരിട്ടു. അധികാരത്തിലെത്താന്‍ നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി നിഴല്‍ സഖ്യം ഉണ്ടാക്കിയ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നൗഷേര മണ്ഡലത്തില്‍ മത്സരിച്ച്‌ പരാജയപ്പെട്ട രവീന്ദര്‍ റെയ്‌ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജിവയ്ക്കുകയും ചെയ്തു.

TAGS : JAMMU KASHMIR | INDIA | ELECTION
SUMMARY : India alliance to power in Jammu and Kashmir

Savre Digital

Recent Posts

പോക്‌സോ കേസുകളില്‍ വര്‍ധന

ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…

3 minutes ago

കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനം

ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം  സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…

14 minutes ago

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

7 hours ago

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ്‌ ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…

7 hours ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…

7 hours ago

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

8 hours ago