Categories: NATIONALTOP NEWS

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഉറി സെക്ടറിലെ ഗോഹല്ലന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ സൈനിക ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തിരച്ചിലിനിടെ ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു.


TAGS: JAMMU KASHMIR| ENCOUNTER| DEATH|
SUMMARY: 2 terrorists were killed in an encounter with security forces in Jammu and Kashmir

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

6 minutes ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

33 minutes ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

55 minutes ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

1 hour ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

2 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

2 hours ago