ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കശ്മീരിലെ പതിനാറും ജമ്മുവിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. 23.27 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിൽ അതീവ സുരക്ഷയിലാണു വോട്ടെടുപ്പ്. 10 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കശ്‌മീർ താഴ്വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലെത്തും. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്‌മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ, അനന്തനാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി അടക്കമുള്ള പ്രമുഖരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ബിജ്‌ബേഹരയിലെ ശ്രിഗുഫ്‌വാരയില്‍ നിന്നാണ് ഇല്‍തിജ ജനവിധി തേടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും രണ്ട് തവണ മന്ത്രിയുമായ ഗുലാം അഹമ്മദ് മിര്‍, നാല് തവണ നിയമസഭ സമാജികനും മുതിര്‍ന്ന സിപിഎം നേതാവുമായ എം വൈ തരിഗാമി (കുല്‍ഗാം), മുന്‍ മന്ത്രിമാരായ കോണ്‍ഗ്രസിന്‍റെ പിര്‍സാദ സയീദ് (അനന്തനാഗ്), നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ സക്കീന ഇതൂ (ഡി എച്ച് പോറ) എന്നിവരാണ് ഒന്നാംഘട്ടത്തില്‍ മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍.
<br>
TAGS : JAMMU KASHMIR | ELECTION 2024
SUMMARY : Jammu and Kashmir goes to polling booth today
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം…
തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…
ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…