നടൻ ജയറാമിൻ്റെയും പാർവ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. യുകെയില്‍ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവ് ഗിരീഷ് ആണ് വരൻ. ഇരുവരുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തമിഴ്നാടാൻ സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയാണ് മാളവിക അണിഞ്ഞിരുന്നത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. തൃശൂർ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്.
കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…
കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ…
ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ…
സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…
ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു…