ന്യൂഡൽഹി: രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻഖർ എസ്.പിയുടെ രാജ്യസഭാംഗമായ ജയ ബച്ചനെ ജയ അമിതാഭ് ബച്ചൻ എന്ന് വിളിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം. ധൻഖർ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്നാരോപിച്ച് ജയ രംഗത്ത് വന്നു. സഭാധ്യക്ഷൻ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തില്‍ സംസാരിച്ചുവെന്നാണ് ജയ ബച്ചൻ ഉന്നയിക്കുന്ന ആരോപണം. ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്ബീച്ച്‌മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം എന്നാണ് പുറത്തു വരുന്ന വിവരം.
“ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധൻകർ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എൻ്റെ സഹപ്രവർത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോണ്‍ എനിക്ക് അസ്വീകാര്യമാണെന്നും” ജയ ബച്ചൻ പറഞ്ഞു.
എന്നാല്‍ നിസാര കാര്യത്തിന് ജയ ബച്ചൻ ഇങ്ങനെ പെരുമാറേണ്ട കാര്യമില്ലെന്നും സെലിബ്രിറ്റിയാണെങ്കിലും ഔചിത്യ ബോധത്തോടെ പെരുമാറണമെന്നുമാണ് ജഗദീപ് ധൻകർ പ്രതികരിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ജെ.പി. നഡ്ഡ പ്രമേയവുമായി രംഗത്തെത്തി. ധന്‍കറിനെതിരെയുള്ള ജയ ബച്ചന്റെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ രാജ്യസഭാംഗം പ്രമേയം അവതരിപ്പിച്ചത്.
Allegation that Rajya Sabha Speaker Jagdeep Dhankar insulted Jaya Bachchan; The opposition left the House
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…