Categories: KERALATOP NEWS

ജസ്നയെ കണ്ടെന്ന വെളിപ്പെടുത്തല്‍; സി.ബി.ഐ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

കോട്ടയം: ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ അന്വേഷണ സംഘം രേഖപ്പെടുത്തി. രണ്ടര മണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ മൊഴിയെടുത്തത്. ജസ്‌നയെ കണ്ട സംഭവം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.

അഞ്ജാതനായ മറ്റൊരു യുവാവും പെണ്‍കുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. പത്രത്തിലും മറ്റും വന്ന പടം കണ്ടാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതെന്നും വിവരം പിന്നീട് ലോഡ്ജ് ഉടമയോട് പറഞ്ഞപ്പോള്‍ പുറത്താരോടും പറയരുതെന്ന് വിലക്കിയതായും ഇവർ പറഞ്ഞിരുന്നു. എന്നാല്‍ തന്നോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഇത്തരത്തില്‍ ഒരു ആരോപണം തനിക്കെതിരെ ഉന്നയിച്ചതെന്നാണ് ലോഡ്ജ് ഉടമ പ്രതികരിച്ചത്.

TAGS : JASNA MISSING CASE | CBI
SUMMARY : Disclosure of meeting Jasna; CBI has taken the statement of former lodge employee

Savre Digital

Recent Posts

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

44 minutes ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

2 hours ago

വൻ മയക്കുമരുന്ന് വേട്ട; 99 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…

3 hours ago

മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…

3 hours ago

ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിൻ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന…

4 hours ago

എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…

4 hours ago