Categories: LATEST NEWS

ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിൻ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന വാഹനത്തില്‍ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതി പള്‍സർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നുമാണ് മാർട്ടിന്റെ വാദം.

സമാനമായ ആരോപണം നേരിട്ട എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തില്‍, അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്ന് മാർട്ടിൻ ഹർജിയില്‍ ആവശ്യപ്പെടുന്നു. മാർട്ടിന് പുറമെ പ്രതികളായ പ്രദീപ്, വടിവാള്‍ സലീം എന്നിവരും ശിക്ഷ റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാൻ ഹൈക്കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു.

അതിജീവിതയെ അപമാനിക്കുന്ന രീതിയില്‍ മാർട്ടിൻ പുറത്തുവിട്ട വീഡിയോയും അതിജീവിതയുടെ പേരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പണം വാങ്ങിയാണ് പലരും ഈ വീഡിയോ വാണിജ്യ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പേജുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ച നൂറിലധികം സൈറ്റുകള്‍ ഇതിനോടകം പോലീസ് നീക്കം ചെയ്തു. ഇരുനൂറിലേറെ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പങ്കുവെക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

SUMMARY: He also wants the same benefits that Dileep got; Martin, the second accused in the actress attack case, appears in the High Court

NEWS BUREAU

Recent Posts

കർണാടകയിൽ ഇനി ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്‌സ് അടയ്ക്കണം

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…

7 hours ago

നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കും; പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ.​എ. റ​ഹീം

തിരുവനന്തപുരം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്…

7 hours ago

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…

8 hours ago

ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…

8 hours ago

സൗജന്യ കന്നഡ പഠന ക്ലാസ്

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ  യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന  ക്ലാസുകൾ…

9 hours ago

കേരളസമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു.  വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…

9 hours ago