ബെംഗളൂരു: വിദ്യാർഥികൾക്ക് മേരെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയെന്ന് ആരോപിച്ച് ഐഐഎം ബാംഗ്ലൂർ ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണൻ, ഡീൻ (ഫാക്കൽറ്റി) ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) നടത്തിയ അന്വേഷണത്തിലാണ് അസോസിയേറ്റ് പ്രൊഫസർ ഗോപാൽ ദാസ് നടത്തിയ ജാതി അടിസ്ഥാനത്തിലുള്ള പീഡന ആരോപണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
സീനിയർ ഫാക്കൽറ്റി അംഗങ്ങളായ ദിനേശ് കുമാർ, സൈനേഷ് ജി, ശ്രീനിവാസ് പ്രക, ചേതൻ സുബ്രഹ്മണ്യൻ, ആശിഷ് മിശ്ര, ശ്രീലത ജോണലഗേഡു, രാഹുൽ ഡെ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ. തനിക്കും, തന്റെ വിദ്യാർഥികൾക്കും നേരെ സ്ഥാപനത്തിൽ ജാതി അടിസ്ഥാനത്തിൽ വിവേചനം നടക്കുന്നതാണ് പ്രൊഫസർ ദാസ് ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ രാഷ്‌ട്രപതിക്കും അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് കത്തയച്ചിരുന്നു. തുടർന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) മാർച്ചിൽ അന്വേഷണം ആരംഭിച്ചത്.
TAGS: BENGALURU | BOOKED
SUMMARY: Bengaluru police book IIM-B director including 7 faculty for caste-based harassment
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…