Categories: TOP NEWS

ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാർട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പി ചിദംബരം എന്നിവർ ചേർന്നാണ് ‘ന്യായ് പത്ര’ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.. 25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്. ജാതി സെന്‍സസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കും എന്നതുള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും, കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ – പൊതുമേഖല ജോലികളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തു കളയും, നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനരന്വേഷണം നടത്തും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും, അഗ്‌നിപത് പദ്ധതി ഒഴിവാക്കും, 2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണവും നല്‍കും, പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത്.

The post ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…

5 hours ago

ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കും; നൈസാർ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…

5 hours ago

മക്കളില്ല; തിരുപ്പതി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം നൽകി ദമ്പതികൾ

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…

6 hours ago

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…

7 hours ago

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…

7 hours ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…

7 hours ago