ബെംഗളൂരു: ജാതി സെൻസസ് സർവേ റിപ്പോർട്ട് കർണാടക മന്ത്രിസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ട് ഏപ്രിൽ 17ന് വിശദമായി ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് തംഗദഗി പറഞ്ഞു. 2015ൽ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻ തലവനായിരുന്ന എച്ച്. കാന്തരാജാണ് സർവേ നടത്തിയത്. പിന്നീട് കമ്മിഷൻ മേധാവിയായ കെ. ജയപ്രകാശ് ഹെഗ്ഡെ 2024 ഫെബ്രുവരിയിൽ റിപ്പോർട്ടിനു അന്തിമരൂപം നൽകി. മുദ്രവച്ച കവറിലാണ് ഇത് മന്ത്രിസഭ മുമ്പാകെ സമർപ്പിച്ചത്.
റിപ്പോർട്ട് എല്ലാ മന്ത്രിമാർക്കും നൽകുമെന്നും അടുത്ത യോഗത്തിന് മുമ്പായി ഇതിലെ കണ്ടെത്തലുകൾ പഠിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ ജാതികളെയും സമുദായങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ 50 അധ്യായങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം സർവേ നടത്തിയത് കാര്യക്ഷമമായല്ലെന്നു കാട്ടി ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾ രംഗത്തെത്തി. ഭാരത് ഇലക്ട്രോണിക്സുമായി ചേർന്നാണ് ഡാറ്റകൾ ക്രമീകരിച്ചത്. 2015ൽ കർണാടകയിലെ ജനസംഖ്യ 6.35 കോടി ആയിരുന്നുവെന്നും സർവേയിൽ 5.98 കോടി ജനങ്ങളെ പരിഗണിച്ചതെന്നുമാണ് മന്ത്രി അറിയിച്ചത്. 37 ലക്ഷം പേർ മാത്രമാണ് സർവേ വിവരങ്ങളിൽ നിന്ന് പുറത്തായതെന്നും ഇത് ആകെ ജനസംഖ്യയുടെ 5.83 ശതമാനം മാത്രമേ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ സമയത്ത് ജാതി സെൻസസിൽ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
TAGS: KARNATAKA | CASTE CENSUS REPORT
SUMMARY: Caste census report placed before Karnataka Cabinet
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…