ന്യൂഡൽഹി: മദ്യനയകേസിൽ ജാമ്യം താല്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. നാളെ തന്നെ ഹരജി പരിഗണക്കണമെന്നും കെജ്രിവാൾ സുപ്രീംകോടതിയെ അറിയിച്ചു.
മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതിയിലെ അവധിക്കാലജഡ്ജി ന്യായ് ബിന്ദു വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി മൂന്നുമാസം തികയാനിരിക്കെയായിരുന്നു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ കെജ്രിവാൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്രിവാളിനുള്ള ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
<BR>
TAGS : ARAVIND KEJIRIWAL | LIQUAR SCAM DELHI | ENFORCEMENT DIRECTORATE | SUPREME COURT,
SUMMARY : Arvind Kejriwal has approached the Supreme Court against the Delhi High Court stay on bail
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…