വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോൾ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തിയത്.
പിന്നീട് അങ്ങോട്ട് കാണാന്‍ സാധിച്ചത് ഇന്ത്യ സഖ്യത്തിന്റെ കുതിപ്പാണ്. 81ല്‍ 29 സീറ്റുകളില്‍ ബിജെപി ലീഡ് ഉയർത്തി നില്‍ക്കുമ്പോൾ 50 സീറ്റുകളിലും ഇൻഡ്യാ സഖ്യത്തിനാണ് ലീഡ്. ബാക്കിയുള്ള രണ്ട് സീറ്റുകളിലാണ് മറ്റു പാർട്ടികള്‍ ലീഡ് ഉയർത്തി നില്‍ക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറൻ 17,347 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളെ വെല്ലുവിളിച്ച് തന്നെയാണ് നിലവില്‍ ഇൻഡ്യാ മുന്നണി വിജയമുറപ്പിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാല്‍ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഇൻഡ്യാ സഖ്യം. ജാർഖണ്ഡില്‍ 1213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയില്‍ എത്തിയ ചംപെയ് സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.
അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തിരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.
TAGS : JHARKHAND | ELECTION
SUMMARY : Indian alliance to victory in Jharkhand
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…