Categories: NATIONALTOP NEWS

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കള്‍ ഗവർണറെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഹേമന്ത് സോറന്റെ ജെഎംഎം പാർട്ടിയുടെ നേതൃത്വത്തില്‍ പ്രവർത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എൻഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്.

ഇൻഡ്യാ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാർട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആർജെഡി നാല് സീറ്റുകളിലും, നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

TAGS : HEMANT SORAN | JHARKHAND
SUMMARY : Hemant Soren will continue as Chief Minister of Jharkhand

Savre Digital

Recent Posts

യുവതിയെ സെക്‌സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…

23 minutes ago

കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍…

51 minutes ago

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല; വീണ്ടും കൊലവിളിയുമായി ചെന്താമര

പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…

1 hour ago

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…

2 hours ago

എഡിജിപി അജിത് കുമാറിനുള്ള വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…

3 hours ago

സ്കൂളില്‍ എത്താൻ വൈകിയതിന് വിദ്യാര്‍ഥിയെ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ഇരുട്ട് മുറിയില്‍ ഇരുത്തി; പരാതിയുമായി രക്ഷിതാക്കള്‍

എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…

4 hours ago