ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ മാഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്. 2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്.
റെക്കോർഡോടെ ഒളിമ്പിക്സ് സ്വർണം നേടിയ അർഷദിന് മാഗസീൻ നൽകിയത് അഞ്ചാം സ്ഥാനമാണ്. രണ്ടുതവണ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് രണ്ടാം സ്ഥാനം നൽകിയത്. പ്രധാന ഇവൻ്റുകളിലെ സ്ഥിരതയും ശക്തമായ സ്ഥാനവുമാണ് നീരജിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മാഗസീൻ വ്യക്തമാക്കി. 90 മീറ്റർ താണ്ടുക എന്ന തന്റ പ്രീസിസൺ ലക്ഷ്യം മറികടന്നില്ലെങ്കിലും താരത്തിന്റെ മൊത്തത്തിലുള്ള പ്രകടനം അഭിനന്ദനം അർഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
TAGS: SPORTS | JAVELIN THROW
SUMMARY: Neeraj chopra selected as best man in Javelin throw sport
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…