Categories: NATIONALTOP NEWS

ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി: ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറാണ്‌ ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കുക.

തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർഥിച്ച ഹേമന്ത് സോറൻ പരിപാടി തത്സമയം കാണാൻ യൂട്യൂബ് ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് റാഞ്ചി നഗരത്തിലുടനീളം ട്രാഫിക് ക്രമീകരണങ്ങൾക്കൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. സോറൻ ഒറ്റയ്ക്കാണ്‌ സത്യപ്രതിജ്ഞ ചെയ്യുന്നത്‌. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ്‌ തീരുമാനം.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ (49) നാലാം തവണയാണ്‌ മുഖ്യമന്ത്രിയാകുന്നത്. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകൾക്ക് ബിജെപിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്‌. 81 അംഗ നിയമസഭയിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണു വിജയിച്ചത്.
<BR>
TAGS : JHARKHAND | HEMANT SORAN
SUMMARY : Hemant Soren becomes 14th Chief Minister of Jharkhand; oath-taking today

Savre Digital

Recent Posts

പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി. രണ്ടു ക്ഷേത്രത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നും…

19 minutes ago

കേരളത്തിൽ വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസ്സുള്ള ഒരു വിദ്യാര്‍ഥിക്കാണ് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയത്.…

54 minutes ago

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കന്‍പെട്ടി സ്വദേശി സുമേഷ്…

2 hours ago

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാര്‍ക്കും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.…

2 hours ago

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വിൽപന നടത്താം, കോടതിയിലുള്ള വന കുറ്റകൃത്യങ്ങൾ രാജിയാക്കാം; ബിൽ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.…

2 hours ago

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കോട്ടയം: പാലാ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരുക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം. കൂരാലി സ്വദേശി ജിസ്…

3 hours ago