ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) നേതൃത്വം നൽകുന്ന ’ഇന്ത്യ’ മുന്നണിയും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 15,344 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിച്ചത്. ആകെയുള്ള 81സീറ്റില്‍ 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ പട്ടികജാതി, 20 സീറ്റുകള്‍ പട്ടികവര്‍ഗം, 17 ജനറല്‍ സീറ്റുകള്‍ എന്നിവയാണുള്ളത്. വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 683 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സ്ഥാനാർത്ഥികളിൽ ബി.ജെ.പിയിലേക്ക് മാറിയ മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചമ്പായി സോറൻ(സെരായ്കേലിയ), ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത(ജാംഷ്ഡ്പൂർ വെസ്റ്റ്), ജെ.എം.എമ്മിന്റെ രാജ്യസഭാ എംപി മഹുവ മാജി(റാഞ്ചി), മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ(ജഗനാഥ്പൂർ) തുടങ്ങിയ പ്രമുഖരുമുണ്ട്.
ജെ.എം.എം സർക്കാർ ആദിവാസി ഭൂമി കുടിയേറ്റക്കാർക്ക് കൈമാറിയെന്നും അവരെ പുറത്താക്കുമെന്നുമായിരുന്നു ബി.ജെ.പി പ്രചാരണം. വഖഫ് ബിൽ, ഏകസിവിൽ കോഡ് വിഷയങ്ങളും ഉന്നയിച്ചു. ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെതിരായ അഴിമതി ആരോപണങ്ങളും വിഷയമാക്കി. ജാതി സെൻസസ്, പ്രതിമാസ ധന സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് ’ഇന്ത്യ’ മുന്നണിയിൽ കോൺഗ്രസ് അടക്കം ഉയർത്തിയത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.
<BR>
TAGS : JHARKHAND | ELECTION 2024
SUMMARY : The first phase of voting has started in Jharkhand
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…