ഗുരുവായൂർ: സംഗീതസംവിധായകൻ ജി.ദേവരാജന്റെ സഹോദരനെ ഗുരുവായൂരിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ പാറളം വെങ്ങിണിശ്ശേരി ‘ഗീതാഞ്ജലി’യിൽ ജി.രവീന്ദ്രനാണ് (93) മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ സംഗീതജ്ഞൻ കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനാണ്.
റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നു പറയുന്നു.
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
അവിവാഹിതനാണ്.സഹോദരി: പരേതയായ ഗോമതി. സംസ്കാരം പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശ്ശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ.
<br>
TAGS :
SUMMARY : G. Devarajan Master’s brother found dead in Guruvayur flat
ബെംഗളൂരു: ലാൽബാഗ് തടാകത്തിൽ 21 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാളി സ്വദേശിയും സർജാപൂരിൽ താമസക്കാരിയുമായ ജെനിഷ നാഥ്…
കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍…
ബെംഗളൂരു: ധർമസ്ഥല കേസിൽ പരാതിക്കാരന് അറസ്റ്റിലായെങ്കിലും മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) തുടരുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര…
ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. ലോക്സഭയില്‍ ബെംഗളൂരുവില്‍ നിന്നുള്ള എം.പി പി.സി മോഹന്റെ…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന്…
ബെംഗളൂരു: മാണ്ഡ്യയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച…