ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ജൂബിലി കോളേജില്‍ നടന്ന ഓണോത്സവം സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽസെക്രട്ടറി ഡെന്നിസ് പോൾ, ഖജാൻജി എം.കെ. ചന്ദ്രൻ, എജുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനോ ശിവദാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി ജോർജ്, വൈസ് പ്രിൻസിപ്പൽ ബാബു ഭാസ്‌കർ എന്നിവർ സംസാരിച്ചു.
കോളേജ് അധ്യാപിക സ്വപ്ന ശങ്കർ പരിപാടി നിയന്ത്രിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ ജൂബിലി സി.ബി.എസ്.ഇ. പ്രിൻസിപ്പൽ രേഖാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്‌സൺ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, യുവജനവിഭാഗം കൺവീനർ എം.ജെ. ശ്രുതി എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളുടെ മെഗാ തിരുവാതിര, മാർഗ്ഗം കളി, ഒപ്പന, ചെണ്ട നൃത്തം, സംഘ നൃത്തം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് ശേഷം ഓണപ്പായസം ഉൾപ്പെടെയുള്ള വിരുന്നുമുണ്ടായിരുന്നു. കോളേജ് യൂണിയൻ ചെയർപേഴ്സൻ ജയശ്രീ നന്ദി പറഞ്ഞു.
<br>
TAGS : ONAM-2024
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്ട്രോള്…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…