ജെപി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു. ഉപരിസഭയുടെ 264-ാമത് സമ്മേളനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച ആരോഗ്യമന്ത്രി ജഗത് പ്രകാശാണ് നദ്ദയെ രാജ്യസഭയിലെ സഭാനേതാവായി നിയമിച്ചത്. ജഗത് പ്രകാശ് നദ്ദയെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിലെ ഹൗസ് ലീഡറായി നിയമിച്ചുവെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ പ്രഖ്യാപിച്ചു.
പ്രഖ്യാപനം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയില്‍ ഉണ്ടായിരുന്നു. നദ്ദയെ സഭാ നേതാവായി നിയമിക്കാൻ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. അത് രാജ്യസഭയെ അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു ഇതിന് മുമ്പുള്ള രാജ്യസഭ നേതാവ്.
ഗോയല്‍ ഈവട്ടം ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്. കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പുമന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നദ്ദയ്ക്കാണ് ഉള്ളത്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് എത്തിയത്.
TAGS : RAJYASABHA | JP NADDA
SUMMARY : JP Nadda appointed as leader of Rajya Sabha
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള നാല് തീര്‍ഥാടകര്‍ക്ക് പരുക്ക്. ഇതിൽ ഒരാളുടെ കാൽ…
ആലപ്പുഴ: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ…
ബെംഗളൂരു: കർണാടകയിലെ വടക്കൻമേഖലകളില്‍ താപനില ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് തണുപ്പ് രൂക്ഷമായി. കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി,…
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…