ജെ.പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്.
നിലവിൽ കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പു മന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നദ്ദയ്ക്കാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി ആയിരിക്കെയാണ് നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. അമിത് ഷായുടെ പിന്‍ഗാമിയായാണ് നദ്ദ ബിജെപി അധ്യക്ഷനാകുന്നത്. അതേസമയം നദ്ദ കേന്ദ്രമന്ത്രിയായതോടെ ബിജെപി മേധാവിയായ പുതിയ അധ്യക്ഷനെ ഉടന്‍ തന്നെ നിയമിച്ചേക്കുമെന്നാണ് ലഭ്യമായ വിവരം.
TAGS: BJP| RAJYASABHA| JP NADDA
SUMMARY: JP Nadda elected as rajyasabha leader for bjp
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…