ബെംഗളൂരു: ജോലി ചെയ്യുന്നതിനിടെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരിക്കെതിരെ പരാതി നൽകി ബിഎംടിസി കണ്ടക്ടർ. ഹൊന്നപ്പയാണ് തൻസില ഇസ്മയിലിനെതിരെ സിദ്ധാപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മാർച്ച് 26ന് ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കണ്ടക്ടർ ഹൊന്നപ്പ യുവതിയെ മർദിച്ചിരുന്നു. ഇതിനു പിന്നാലെ യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് ഹൊന്നപ്പയെ സിദ്ധാപുര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
തൻസിലയാണ് അകാരണമായി തന്നെ ആദ്യം മർദിച്ചതെന്നും ഇതിന് പകരമായാണ് തിരികെ മർദിച്ചതെന്നും ഹൊന്നപ്പ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ യുവതിക്ക് നോട്ടീസ് നൽകി.
The post ജോലി ചെയ്യുന്നതിനെ തടസപ്പെടുത്തി; യാത്രക്കാരിക്കെതിരെ പരാതിയുമായി ബിഎംടിസി കണ്ടക്ടർ appeared first on News Bengaluru.
Powered by WPeMatico
ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…
ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു.…
കോഴിക്കോട്:സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി.…
ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ…
ബെംഗളൂരു: സംസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ…
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട…