തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടർന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.
പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. കമ്മിഷന്റെ കത്തില്‍ ജയില്‍ ഡിജിപിയാണ് അനുമതി നല്‍കിയത്. പോലീസ് നല്‍കിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയില്‍ ഡിജിപി ബല്‍റാം കുമാർ ഉപാദ്ധ്യായ അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലില്‍ നിന്ന് സുനി പുറത്തിറങ്ങിയത്. ടിപി വധക്കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി.
അഞ്ച് വർഷത്തിന് ശേഷമണ് കൊടി സുനിക്ക് ഇപ്പോള്‍ പരോള്‍ ലഭിക്കുന്നത്. ടിപി കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ തട്ടിക്കൊണ്ടുപോകല്‍, കവർച്ച എന്നിവ ആസൂത്രണം ചെയ്തതിനും ജയില്‍ ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനുമൊക്കെ പ്രതിയാണ് കൊടി സുനി. അതുകൊണ്ട് സുനിക്ക് സാധാരണ നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന പരോള്‍ നല്‍കേണ്ടതില്ലെന്ന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ ജയില്‍ ഡിജിപി റദ്ദാക്കിയിരുന്നത്.
TAGS : TP CHANDRASHEKHARAN
SUMMARY : TP Chandrasekaran murder case; Parole for third accused Kodi Suni
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…