ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം. സൈപ്രസിനെതിരായ മത്സരത്തില്‍ എസ്റ്റോണിയന്‍ ബാറ്ററായാണ് താരം റെക്കോര്‍ഡ് കുറിച്ചത്. 27 പന്തില്‍ സെഞ്ച്വറിയിലെത്തിയ സാഹില്‍ പിന്നിലാക്കിയത് നമീബിയന്‍ താരം ജാന്‍ നികല് ലോഫ്റ്റി ഈറ്റണെയാണ്. 33 പന്തിലായിരുന്നു ജാന്‍ ലോഫ്റ്റിയുടെ സെഞ്ച്വറി.
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെയും അതിവേഗ സെഞ്ച്വറിയാണ് സാഹില്‍ കുറിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രിസ് ഗെയില്‍ നേടിയ 30 പന്തിലെ സെഞ്ച്വറി നേട്ടമാണ് പിന്നിലായത്. ട്വന്റി 20 ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സില്‍ കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സാഹില്‍ സ്വന്തമാക്കി. 41 പന്തില്‍ 144 റണ്‍സ് നേടി പുറത്താകാതെ നിന്ന സാഹിലിന്റെ ഇന്നിംഗ്സില്‍ 18 സിക്സുകള്‍ ഉണ്ടായിരുന്നു. അഫ്ഗാന് താരം ഹസ്റത്തുല്ല സസായ്, ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന് അലന് എന്നിവര്‍ 16 സിക്സുകളുമായി രണ്ടാം സ്ഥാനത്തായി.
TAGS: SPORTS| WORLD CUP
SUMMARY: Sahil chauhan makes the first indian to score fastest century in worldcup
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…