കൊൽക്കത്ത: ടി-20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി പേസർ അർഷ്ദീപ് സിംഗ്. 95 വിക്കറ്റെന്ന യുസ്വേന്ദ്ര ചഹലിന്റെ റെക്കോർഡാണ് തകർത്തത്. ഇംഗ്ലണ്ടിനെതിരെ രണ്ടു വിക്കറ്റ് പിഴുതതോടെയാണ് താരം ചരിത്രത്താളിൽ തന്റെ പേരെഴുതി ചേർത്തത്. 60 മത്സരങ്ങളിൽ നിന്നായിരുന്നു താരം 95 വിക്കറ്റ് നേടിയത്. ഈ പരമ്പരയിൽ അർഷ്ദീപ് മൂന്ന് വിക്കറ്റു കൂടി നേടിയാൽ അദ്ദേഹം ടി-20 ചരിത്രത്തിൽ ഏറ്റവും വേഗം 100 വിക്കറ്റ് നേടുന്ന ബൗളറാകും.
97 വിക്കറ്റ് നേടിയ താരം മറികടന്നവരിൽ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയുമുണ്ട്. 2022 ജൂലായിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അർഷ്ദീപിന്റെ അരങ്ങേറ്റം. ഇതിന് പിന്നാലെ ഇന്ത്യൻ ടി-20 ടീമിലെ സ്ഥിരാംഗമാകാൻ അർഷ്ദീപിനായി. 2024 ടി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ടൂർണമെന്റിലാകെ 17 വിക്കറ്റുകളാണ് പിഴുതത്. വിക്കറ്റ് വേട്ടക്കാരിലെ സംയുക്ത വിജയിയുമായിരുന്നു അർഷ്ദീപ്.
TAGS: SPORTS | CRICKET
SUMMARY: Arshdeep sing creates record in T20 cricket
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…