ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരിയറിലെ ആദ്യ ഓവർ മെയ്ഡൻ എറിഞ്ഞാണ് മായങ്ക് തുടക്കമിട്ടത്.
ബംഗ്ലാദേശിന്റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർ ഇന്ത്യക്കായി സഞ്ജു-അഭിഷേക് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടോവറിൽ നേടിയത് 25 റൺസ്. 7 പന്തിൽ 16 റൺസെടുത്ത മിന്നും ഫോമിലായിരുന്ന അഭിഷേക് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ 14 പന്തിൽ 29 റൺസുമായി സ്കോറിംഗിന്റെ വേഗം ഡബിളാക്കി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. 35 റൺസ് നേടിയ മെഹിദി ഹസന്‍ മിറാസ് ആണ് അവരുടെ ടോപ് സ്കോറർ. നജ്മുൾ ഹാെസൈൻ ഷാൻ്റോ 27 റൺസെടുത്തു. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. 19.5 ഓവറിൽ 127 റൺസിന് ബംഗ്ലാദേശിൻ്റ ഇന്നിംഗ്സ് അവസാനിച്ചു. അർഷദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ മൂന്നു വീതം വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
TAGS: SPORTS | TWENTY TWENTY
SUMMARY: India won against bangladesh in T 20
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…