സിംബാബ്‌വെക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താകുകയായിരുന്നു.
ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഇന്ത്യയെ നയിച്ചത്. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെന്‍ഡായ് ചതാരയുമാണ് ഇന്ത്യയെ തകര്‍ത്തത്. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
അതേസമയം രവി ബിഷ്‌ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ (34 പന്തില്‍ 27), ആവേശ് ഖാന്‍ (16) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (7), റിങ്കു സിങ് (0), രവി ബിഷ്‌ണോയ് (9) എന്നിവരെല്ലാം രണ്ടക്കം കടക്കാനായില്ല.
TAGS: SPORTS | INDIA
SUMMARY: Indian team face loss to zimbabve in t20 series
ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി…
ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക.…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി…
ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ…