ടി-20 ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ. അയർലൻഡിന്റെ ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴ് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിയാക്കിയാണ് പാകിസ്താന്റെ വിജയം. ആദ്യ ബാറ്റിംഗിൽ അയർലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് പാക് പേസർമാർക്ക് മുമ്പിൽ തളർന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ മികച്ച സ്കോറിലേക്കെത്താൻ ഐറിഷ് സംഘത്തിന് കഴിഞ്ഞില്ല. ഏഴാമനായി ക്രീസിലെത്തിയ ഗരെത് ഡെലനി അയർലൻഡ് ടീമിന്റെ ടോപ് സ്കോററായി. 31 റൺസാണ് താരത്തിന്റെ സമ്പാദ്യം. ജോഷ്വ ലിറ്റിൽ പുറത്താകാതെ നേടിയ 22 റൺസാണ് അയർലൻഡിനെ 100 കടത്തിയത്.
പാകിസ്താന് വേണ്ടി പിന്നീട് ക്രീസിലെത്തിയ അബാസ് അഫ്രിദി 17 റൺസുമായി ബാബറിന് പിന്തുണ നൽകി. എങ്കിലും അബാസിനും പാകിസ്താനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ബാബർ അസമിന് പിന്തുണയുമായെത്തിയ ഷഹീൻ ഷാ അഫ്രീദിയുടെ പോരാട്ടമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
TAGS: SPORTS| WORLDCUP
SUMMARY: Pakistan won against ireland in t 20 worldcup
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…