ടി-20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ഗുനിയയ്ക്കെതിരെ (പിഎൻജി) ഏഴ് വിക്കറ്റിന്റെ വിജയമാണ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി ടീം വെറും 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിന്റെ തുടക്കം മുതൽ ന്യൂസിലാൻഡിനായിരുന്നു ആധിപത്യം. മൂന്ന് താരങ്ങൾക്ക് മാത്രമാണ് പിഎൻജി നിരയിൽ രണ്ടക്കം കടക്കാനായത്. 17 റൺസുമായി ചാൾസ് അമിനി ടോപ് സ്കോററായി. കിവീസിനായി ലോക്കി ഫെർഗൂസൺ എറിഞ്ഞ നാല് ഓവറും മെയ്ഡനാക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളുമെടുത്തു.
ന്യൂസിലൻഡിന് മെച്ചപ്പെട്ട തുടക്കമാണ് ലഭിച്ചത്. റൺസൊന്നുമെടുക്കാതെ ഫിൻ അലനും ആറ് റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്തായി. ഡെവോൺ കോൺവേ 35 റൺസെടുത്തു. 18 റൺസെടുത്ത് കെയ്ൻ വില്യംസണും 17 റൺസുമായി ഡാരൽ മിച്ചലും പുറത്താകാതെ നിന്നു. ലോകകപ്പിൽ നിന്ന് ഇരുടീമുകളും പുറത്തായതിനാൽ മത്സരഫലം വലിയ മാറ്റമുണ്ടാക്കില്ല.
TAGS: SPORTS| WORLDCUP
SUMMARY: Newzealand won against papua new guinnea in worldcup
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…