Categories: SPORTSTOP NEWS

ടി-20 ലോകകപ്പ്; ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും

ട്വന്റി 20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും. റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യതയുണ്ട്. അജിത് അഗാർക്കർ ചെയർമാനായ സെലഷൻ കമ്മറ്റി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ലോകകപ്പ് ടീമിനെ ഈ മാസം 30ന് പ്രഖ്യാപിച്ചേക്കും. അടുത്തിടെ ടീം സംബന്ധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും അജിത് അഗർക്കാറും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഐപഎല്ലിൽ വിരാട് കോഹ്ലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തൽ. നേരത്തെ ജെയ്‌സ്വാളിനെയാണ് ഓപ്പണറായി ബിസിസിഐ പരിഗണിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഐപിഎല്ലിലെ മോശം പ്രകടനമാണ് കോഹ്ലിയെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച റിയാൻ പരാഗിനെ ടീമിലേക്ക് കൊണ്ടുവന്നാൽ റിങ്കു സിംഗിന് അവസരം നഷ്ടമായേക്കും.

ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും ഉൾപ്പടെ കോഹ്ലി ഇതുവരെ 361 റൺസ് നേടിക്കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും കോഹ്ലിയാണ്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണറായി കോഹ്ലി ഒമ്പത് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ച്വറി ഉൾപ്പടെ 400ലധികം റൺസ് ഓപ്പണറായി കോഹ്ലി നേടിയിട്ടുണ്ട്.

The post ടി-20 ലോകകപ്പ്; ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബെംഗളൂരു ‘ഗ​ണേ​ശ ഉ​ത്സ​വ’ ആ​ഗ​സ്റ്റ് 27 മു​ത​ല്‍

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു)  ആ​ഗ​സ്റ്റ്…

7 minutes ago

ബന്ദിപ്പൂർ വനപാതയിൽ പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് വൈകിട്ട് 6 മണി മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നു; കേരളത്തിലേക്കുള്ള പച്ചക്കറി വിതരണത്തെ ബാധിച്ചേക്കും

ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…

55 minutes ago

പുത്തന്‍ എസി സ്ലീപ്പര്‍ ബസുകള്‍; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇനി കേരള ആര്‍ടിസിയില്‍ അടിപൊളി യാത്ര

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…

2 hours ago

മഹാരാഷ്ട്രയില്‍ ഫാര്‍മ കമ്പനിയില്‍ വാതകച്ചോര്‍ച്ച; നാലുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണത്തിന് സമിതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണക്കാന്‍ പ്രത്യേക സമിതി രൂപികരിക്കുമെന്നു കൊണ്ഗ്രസ്. പാര്‍ട്ടിക്ക് ലഭിച്ച…

2 hours ago

ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ വീണ്ടും നിരത്തില്‍

ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ  ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ…

2 hours ago