Categories: SPORTSTOP NEWS

ടി – 20 ലോകകപ്പ്; കാനഡയെ തകർത്ത് പാകിസ്താൻ

ടി- 20 ലോകകപ്പില്‍ പാകിസ്താന് ആദ്യ വിജയം. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പാക് ടീം നിര്‍ണായക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത കാനഡയെ 106 റണ്‍സിന് ഒതുക്കിയ പാകിസ്താന്‍ മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ്നഷ്ടത്തില്‍ വിജയത്തിലെത്തി. 53 പന്തില്‍ 53 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്റെ ഇന്നിങ്‌സാണ് പാകിസ്താന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. 44 പന്തില്‍ 52 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സന്റെ ഇന്നിങ്സാണ് കാനഡയ്ക്ക് കരുത്തായത്. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുഹമ്മദ് റിസ് വാനാണ് (53) പാകിസ്താന്റെ ടോപ് സ്‌കോറര്‍. 33 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസമും ആറ് റണ്‍സെടുത്ത ഓപ്പണര്‍ സായിം അയ്യൂബും നാല് റണ്‍സെടുത്ത ഫഖര്‍സമാനുമാണ് പുറത്തായത്. രണ്ടു റണ്‍സുമായി ഉസ്മാന്‍ ഖാന്‍ പുറത്താകാതെ നിന്നു. കാനഡയ്ക്ക് വേണ്ടി ഡിലോണ്‍ ഹേലിഗര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിനും അപ്രതീക്ഷിത പരാജയം വഴങ്ങിയാണ് പാകിസ്താന് സൂപ്പര്‍ 8 ലേക്കുള്ള പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്താന്‍.

TAGS: SPORTS| WORLDCUP
SUMMARY: Pakistan beats canada in worldcup

Savre Digital

Recent Posts

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

22 minutes ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

59 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

1 hour ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

1 hour ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

2 hours ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

2 hours ago