ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കാരണം ടി – 20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നിർണായക മത്സരമാണ് ഇന്ന് ഉപേക്ഷിച്ചത്. മഴയില്‍ ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പിലെ യുഎസ്എ -അയര്‍ലാന്‍ഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാന്‍ സാധിക്കാതിരുന്നതോടെയാണ് ഉപേക്ഷിച്ചത്. മഴ തോര്‍ന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും പൂർണമായും മാറിയിട്ടില്ല.
ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു.
പോയിന്റ് പങ്കിടേണ്ടി വന്നെങ്കിലും തോല്‍വി അറിയാതെ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ മുന്നേറിയിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം സഹിതം ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്. ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ ആറ് റണ്‍സിനാണ് മറികടന്നത്. മൂന്നാം മത്സരത്തില്‍ സഹ ആതിഥേയരായ യുഎസ്എയെ ഏഴ് വിക്കറ്റിനാണ് രോഹിത് ശര്‍മ്മയും സംഘവും തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസത്തെ മത്സരം ഉപേക്ഷിച്ചതോടെ പാകിസ്ഥാനെ പിന്തള്ളി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി യുഎസ്എയും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു.
എന്നാൽ പാകിസ്ഥാൻ ഇതിനോടകം സൂപ്പർ 8ൽ നിന്ന് പുറത്തായി. ഇന്ത്യയോടും യുഎസ്എയോടും തോറ്റതോടെയാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അപ്രതീക്ഷിതമായി പുറത്തായത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അയര്‍ലാന്‍ഡും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. അവസാന സ്ഥാനക്കാരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന നാണക്കേട് ഒഴിവാക്കാനാകും പാകിസ്ഥാന്റെ ശ്രമം.
TAGS: SPORTS| WORLDCUP
SUMMARY: India canada match abandoned amid rain in t20 worldcup
കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…