ടി-20 ക്രിക്കറ്റ് ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ബാറ്റിങിൽ തിളങ്ങിയതോടെ ബംഗ്ലാദേശിനെ ഇന്ത്യ 60 റൺസിനു തോൽപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച്ചിലായിരുന്നു ടി-20 ലോക കപ്പിന് മുന്നോടിയായുള്ള മത്സരം.
ടോസ് നേടി ആദ്യം ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറി നേടി. 32 ബോളില്‍ നിന്ന് 53 റണ്‍സുമായി പന്ത് ശിവംദുബെക്ക് വഴി മാറി. നാല് സിക്‌സും നാല് ഫോറും അടിച്ച പന്ത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ 23 ബോളില്‍ നാല് സിക്‌സും രണ്ട് ഫോറുമായി 40 തികച്ച് ഔട്ടാകാതെ നിന്നു. 18 ബോളില്‍ നിന്ന് 23 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും തിളങ്ങി. ഒരു സിക്‌സും രണ്ട് ഫോറും അടക്കം 19 ബോളില്‍ നിന്ന് 23 റണ്‍സുമായി രോഹിത്ശര്‍മ്മയുടെ പ്രകടനവും മോശമായില്ല.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 28 ബോളില്‍ നിന്ന് 40 റണ്‍സ് എടുത്ത മഹ്മുദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിന് മടങ്ങേണ്ടി വന്നപ്പോള്‍ തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് പന്തും രോഹിത് ശര്‍മ്മയും ചേര്‍ന്ന് കളിയുടെ താളം വീണ്ടെടുത്തു. സജ്ഞുവിന്റെ പുറത്താകലില്‍ അംപയറുടെ തീരുമാനവും നിര്‍ണായകമായി. ഇതേ മൈതാനത്താണ് ടി-20 ലോക കപ്പിലെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും നടക്കുന്നത്. അഞ്ചിനാണ് ടീം ഇന്ത്യ ടി-20 മത്സരത്തിനായി ഇറങ്ങുക. കാനഡയാണ് എതിരാളികള്‍.
TAGS: SPORTS
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…