Categories: KERALATOP NEWS

ടൂറിസ്റ്റ് ബസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം

അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സർക്കാർ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ആഘോഷ കാലങ്ങളില്‍ നിരക്കുയരുന്ന രീതിക്ക് അവസാനമാകും.

വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവവഴി ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെല്ലാം അഗ്രഗേറ്റര്‍ നയപ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി ഉള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ കര്‍ശനവ്യവസ്ഥകളാണ് നയത്തിലുള്ളത്. ഇത് പാലിക്കാതെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നടക്കില്ല.

ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ ബുക്കിങ് സ്വീകരിച്ച്‌ റൂട്ട് ബസുകളെപ്പോലെ ഓടുന്ന ‘റോബിന്‍ മോഡല്‍’ പരീക്ഷണങ്ങള്‍ക്കും ഓണ്‍ലൈന്‍ നയം തടയിടും. ടിക്കറ്റ് വില്‍ക്കണമെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും.

The post ടൂറിസ്റ്റ് ബസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം appeared first on News Bengaluru.

Savre Digital

Recent Posts

നിലമേലില്‍ വാഹനാപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…

26 minutes ago

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

1 hour ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

1 hour ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

2 hours ago

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

3 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

5 hours ago