ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. തീരുമാനം എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും വിരാട് കോഹ്ലി പറഞ്ഞു. രോഹിത് ശർമക്ക് പിന്നാലെയാണ് കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ കോഹ്ലി നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയായിരുന്നു കോഹ്ലി.
68 ടെസ്റ്റുകളിലാണ് ഇന്ത്യയെ ടെസ്റ്റിൽ കോഹ്ലി നയിച്ചത് ഇതിൽ 40 എണ്ണത്തിലും ഇന്ത്യ ജയിക്കുകയുണ്ടായി. ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയിപ്പിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാണ്. ടെസ്റ്റിൽ 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ച താരം 9230 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനായാണ് 36 കാരനായ കോഹ്‌ലി വിരമിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവർക്ക് പിന്നിലാണ് താരം.
2011 ൽ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായി വെറും രണ്ട് മാസങ്ങൾക്ക് ശേഷം, വെസ്റ്റ് ഇൻഡീസിനെതിരെ ജമൈക്കയിൽ നടന്ന മത്സരത്തിലാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2019 ൽ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ.
TAGS: SPORTS | VIRAT KOHLI
SUMMARY: Virat kohli announces retirement from test cricket
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
റായ്പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…
ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…
തൃശ്ശൂർ: എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്…
പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് തിരികെ…