ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ 101 റൺസിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 185 റൺസിൽ എല്ലാവരും പുറത്തായി. വിജയത്തോടെ പരമ്പര രണ്ട് ടെസ്റ്റുകളുടെ 1-1ന് സമനിലയിലാക്കാനും ബംഗ്ലാദേശിന് കഴിഞ്ഞു. ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു. സ്കോർ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 164, വെസ്റ്റ് ഇൻഡീസ് 146. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 268, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 185.
ജാക്കർ അലി നേടിയ 91 റൺസ് ബലത്തിലാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 268 എന്ന സ്കോറിൽ എത്തിയത്. ആദ്യ ഇന്നിംഗ്സിലെ 18 റൺസ് ലീഡ് കൂടി ആയപ്പോൾ 287 റൺസിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസിന് മുമ്പിൽ വെയ്ക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു.
TAGS: SPORTS | CRICKET
SUMMARY: Bangladesh records historical win against West Indies
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…
ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…