Categories: TOP NEWSWORLD

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

വാഷിങ്ടൺ: ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് ​സ്റ്റേ. യു.എസ് ഫെഡറൽ കോടതിയാണ് ഉത്തരവിന് താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. സിയാറ്റിലെ ഫെഡറൽ ജഡ്ജ് ​ജോൺ കോഗ്നോറിന്റേതാണ് ഉത്തരവ്. അടുത്ത 14 ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കരുതെന്നാണ് കോടതി നിർദേശം. നഗ്നമായ ഭരണഘടാന ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ജോൺ കോഗ്നോറിന്റെ നടപടി.

ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേർന്നാണ് ഇക്കാര്യത്തിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. . ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് പുറത്ത് വന്നത്.

ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്റ്റേ ചെയ്തത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ അടക്കം നിരവധി വിദേശികളെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഡോണൾഡ് ട്രംപിന്റെ ഉത്തരവ്.

1868-ലെ 14-ാം ഭേദഗതി പ്രകാരം യുഎസിന്റെ അധികാരപരിധിയിൽ ജനിക്കുന്ന ആർക്കും സ്വാഭാവിക പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാർക്കും സന്ദർശക വീസയിലോ വിദ്യാർഥി വീസയിലോ ഉള്ളവർക്കും യുഎസിൽ വെച്ച് ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കാൻ സഹായിച്ചിരുന്ന നിയമമാണിത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല.

നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും തൽക്കാലത്തേക്ക് വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്നാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസ്ഥ 30 ദിവസംകൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു.
<BR>
TAGS : DONALD TRUMP
SUMMARY : Stay on Trumps order abolishing birthright citizenship

Savre Digital

Recent Posts

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം: മൂന്ന് സ്ഥലങ്ങളില്‍ സാധ്യതാപഠനത്തിന് ടെൻഡർ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…

19 minutes ago

‘ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിൽ’: കോടതിവിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…

2 hours ago

മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…

2 hours ago

നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു; കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…

2 hours ago

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്‌…

3 hours ago

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

4 hours ago